Skip to main content

ഗവേഷണ പദ്ധതിയില്‍ ഒഴിവുകള്‍ 

പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയില്‍ ട്രെയിനീഷിപ്പ്, സ്റ്റുഡന്റ്ഷിപ്പ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ട്രെയിനീഷിപ്പിന് യോഗ്യത : ബയോഇന്‍ഫര്‍മാറ്റിക്‌സിലോ ബയോടെക്‌നോളജിയിലോ കംപ്യൂട്ടേഷണല്‍ ബയോളജിയിലോ നേടിയ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. 

സ്റ്റുഡന്റ്ഷിപ്പിന് യോഗ്യത : ബോട്ടാണിയിലോ ബയോടെക്‌നോളജിയിലോ സുവോളജിയിലോ ജീവശാസ്ത്രത്തിന്റെ ഏതെങ്കിലും ശാഖയിലോ നേടിയ ഒന്നാം ക്ലാസ് ബിരുദാനനന്തര ബിരുദം.  രണ്ട് തസ്തികയ്ക്കും രണ്ട് ഒഴിവ് വീതമുണ്ട്.  ആറുമാസമാണ് കാലാവധി.  പ്രായം 2018 ജനുവരി ഒന്നിന് 28 വയസു കവിയരുത്. പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.  ഫെല്ലോഷിപ്പ് പ്രതിമാസം 8,000 രൂപ.

താല്പര്യമള്ളവര്‍ വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും പകര്‍പ്പുകളും സഹിതം ജനുവരി 24 നു രാവിലെ 10.30 നു കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.  ഉദ്യോഗാര്‍ത്ഥികള്‍ അന്ന് രാവിലെ 10.00 മണിക്ക് സരസ്വതി തങ്കവേലു സെന്റര്‍, കെ.എസ്.സി.എസ്.ടി.ഇ-ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ, പുത്തന്‍തോപ്പ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. വിശദവിവരങ്ങള്‍ക്ക്: www.jntbgri.res.in 

പി.എന്‍.എക്‌സ്.130/18

date