Skip to main content

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള: സെമിനാര്‍ ഇന്ന്

 

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള നവംബര്‍ 3,4,5 തീയതികളിലായി കുന്ദംകുളത്തു നടക്കുന്നതിന്റെ ഭാഗമായി പാലക്കാട് ജില്ലയില്‍ നിന്ന് പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെയും എസ്‌കോര്‍ട്ടിംഗ് ടീച്ചര്‍മാരുടെയും സെമിനാര്‍ ഇന്ന് (ഒക്ടോബര്‍ 30) ഉച്ചയ്ക്ക് രണ്ടിന് പാലക്കാട് കാണിക്കമാതാ കോണ്‍വെന്റ് ഹൈസ്‌കൂളില്‍ നടക്കും. സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളും എസ്‌കോര്‍ട്ടിംഗ് അധ്യാപകരും സെമിനാറില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. സംസ്ഥാന തലത്തില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ഥികളുടെ മാതൃകാ ഐ.ഡി. www.ddepalakkadwordpress.com ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് രണ്ട് കോപ്പി ഫോട്ടോ പതിച്ച്  ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയാണ് സെമിനാറില്‍ പങ്കെടുക്കേണ്ടത്.

date