Post Category
ശ്രീകൃഷ്ണപുരത്തില്‍ പുതിയ കോച്ചിംഗ് സെന്റര്‍
പട്ടികജാതി വിഭാഗക്കാര്‍ക്കായി ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന 'പ്രതീക്ഷ' സൗജന്യ പി.എസ്.സി കോച്ചിംഗ് സെന്ററിന്റെ ഉദ്ഘാടനം നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് ബ്ലോക്ക് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍ നിര്‍വ്വഹിക്കും. 50 കുട്ടികളടങ്ങുന്ന ബാച്ചിന് ശ്രീകൃഷ്ണപുരം ഭവന സംഘം കെട്ടിടത്തിലാണ് പരിശീലനം നല്‍കുന്നത്. മികച്ച അധ്യാപകരുടെ നേതൃത്വത്തില്‍ തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലായി ആഴ്ചയില്‍ നാലു ക്ലാസുകള്‍ നടത്തും. പ്രതിദിനം അഞ്ച് മണിക്കൂര്‍ വീതം മാസത്തില്‍ 85 മണിക്കൂറാണ് ക്ലാസെടുക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ശ്രീകൃഷ്ണപുരം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എന്‍.ഷാജു ശങ്കര്‍ അധ്യക്ഷനാവും.
date
- Log in to post comments