Skip to main content

സാന്ത്വന പരിചരണ വോളണ്ടിയർമാരുടെ സംസ്ഥാനതല സംഗമം മുഹമ്മയിൽ - ലോഗോ ജില്ലാ കളക്ടർ പ്രകാശനം ചെയ്തു ആലപ്പുഴ: സാന്ത്വനപരിചരണരംഗത്തെ സന്നദ്ധസേവകരുടെ സംസ്ഥാനതല സംഗമം ഫെബ്രുവരി മൂന്ന്, നാല് തീയതികളിൽ മുഹമ്മ എ.ബി. വിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ഫെബ്രുവര

 

ആലപ്പുഴ: സാന്ത്വനപരിചരണരംഗത്തെ സന്നദ്ധസേവകരുടെ സംസ്ഥാനതല സംഗമം ഫെബ്രുവരി മൂന്ന്, നാല് തീയതികളിൽ മുഹമ്മ എ.ബി. വിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ഫെബ്രുവരി മൂന്നിന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. വിവിധ ജില്ലകളിൽ നിന്നുള്ള 1200 പേർ സംഗമത്തിനെത്തും. സംസ്ഥാനതല സംഗമത്തിന്റെ ലോഗോ പ്രകാശനം കളക്ടറേറ്റിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലിന് നൽകി ജില്ലാ കളക്ടർ ടി.വി. അനുപമ പ്രകാശനം ചെയ്തു. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ സി.ബി. ഷാജികുമാർ, ഡി. സതീശൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ കേരള സംസ്ഥാന ജനറൽ സെക്രട്ടറി നാരായണൻ പുതുക്കൊടി, ഡോ. രാമചന്ദ്രൻ, ജില്ലാ സെക്രട്ടറി ഷെഫീഖ് എന്നിവർ സന്നിഹിതരായി. സംഗമത്തോടനുബന്ധിച്ചുള്ള സൗകര്യങ്ങളൊരുക്കുന്നതിനായി മുഹമ്മ ഗ്രാമപഞ്ചായത്തിൽ എല്ലാ വാർഡുകളിലും പ്രത്യേക ഗ്രാമസഭ ചേർന്നതായി പ്രസിഡന്റ് പറഞ്ഞു. 

 

         

(പി.എൻ.എ. 66/2018)

date