Skip to main content

അഹിന്ദി സംസ്ഥാനങ്ങളിലെ സർക്കാർ ജീവനക്കാർക്ക് സാഹിത്യ അവാർഡിന് അപേക്ഷിക്കാം

ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി ഭാഷയിൽ സാഹിത്യരചന നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കായി ഉത്തർപ്രദേശ് സർക്കാർ ഏർപ്പെടുത്തിയ രാജ്യകർമ്മചാരി സാഹിത്യ സൻസ്ഥാൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു.  ഗദ്യ പദ്യ രൂപത്തിൽ ഹിന്ദി ഭാഷയിൽ ദീർഘകാല സംഭാവന നടത്തുന്നവർക്ക് ഏർപ്പെടുത്തിയ ശരത് ചന്ദ്ര ചതോപധ്യായ അവാർഡ് ഹിന്ദി ഭാഷയിലുള്ള മികച്ച ഗദ്യ, കാവ്യകൃതിക്കാണ് നൽകുന്നത്. ദേവനാഗരി ലിപിയിൽ എഴുതിയിട്ടുള്ള മികച്ച കാവ്യകൃതിക്കാണ് സുബ്രഹ്മണ്യം ഭാരതി അവാർഡ് നൽകുന്നത്. അവാർഡുകളുടെ സമ്മാനത്തുക ഒരു ലക്ഷമാണ്. സർക്കാർ സർവീസിൽ മൂന്ന് വർഷം പൂർത്തിയാക്കിയ സ്ഥിരജീവനക്കാർക്ക് അപേക്ഷിക്കാം.  നിയമനം, സ്ഥിരപ്പെടുത്തൽ എന്നിവ സംബന്ധിച്ച രേഖകളുടെ പകർപ്പും വോട്ടേഴ്‌സ് ഐ.ഡി കാർഡിന്റെ പകർപ്പും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. സാഹിത്യകൃതി പ്രസിദ്ധീകരിച്ച വർഷം പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കണം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയും പുസ്തകത്തിന്റെ ആറ് കോപ്പിയും നവംബർ 30നു മുമ്പ് രാജ്യ കർമ്മചാരി സാഹിത്യ സൻസ്ഥാൻ, യു.പി, ലക്‌നൗ എന്ന വിലാസത്തിൽ ലഭ്യമാക്കണം.   Rajya Karmchari Sahitya Sansthan U.P  എന്ന പേരിലുള്ള ടെലഗ്രാം, ട്വിറ്റർ, ഫെയ്‌സ്ബുക്ക്, വാട്‌സപ്പ് പേജുകളിൽ പ്രൊഫോർമയും വിശദവിവരങ്ങളും ലഭിക്കും. മതിയായ സ്റ്റാമ്പ് ഒട്ടിച്ച കവർ അയച്ചാൽ തപാലിലും ലഭിക്കും.
പി.എൻ.എക്‌സ്.3867/19

date