Skip to main content

ആയുര്‍വേദ വാരാഘോഷം-ജില്ലാതല പരിപാടി ഇന്ന്

ആയുര്‍വേദ വാരാഘോഷം-ജില്ലാതല പരിപാടി ഇന്ന്

കൊച്ചി: ഭാരതീയ ചികിത്സാ വകുപ്പിന്റെ  നേതൃത്വത്തില്‍ ജില്ലാതല ആയുര്‍വേദ വാരാഘോഷം ഇന്ന് (ഒക്‌ടോബര്‍ 31) നാഷണല്‍ ആയുഷ് മിഷന്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ:അബ്ദുള്‍ മുത്തലിബ് ഉദ്ഘാടന കര്‍മം നിര്‍വഹിക്കും. ഈ വര്‍ഷത്തെ ആയുര്‍വേദ ദിന സന്ദേശം ദീര്‍ഘായുസിന് ആയുര്‍വേദം എന്നതാണ്. ഇതോടനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പുകള്‍, ഔഷധ സസ്യ വിതരണം ഏകദിന സെമിനാര്‍ തുടങ്ങിയവ നടത്തും. ജില്ലയിലുടനീളം ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ കേന്ദ്രീകരിച്ച് വിവിധ അരോഗ്യ പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണെന്ന് ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.സോണിയ.ഇ.എ അറിയിച്ചു.
 

date