Skip to main content
ജില്ലാതല ട്വിന്നിംഗ് പ്രോഗ്രാം ഇരവിപേരൂര്‍ ജിഎല്‍പിഎസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്യുന്നു.

ഇരവിപേരൂര്‍ ജിഎല്‍പിഎസ് ജില്ലയിലെ മാതൃകാ പ്രീ-സ്‌കൂള്‍

  ജി.എല്‍.പി.എസ് ഇരവിപേരൂര്‍ സ്‌കൂള്‍ ഇനി ജില്ലയിലെ മാതൃകാ പ്രീ-സ്‌കൂള്‍. സംസ്ഥാനതല പ്രീ-സ്‌കൂള്‍ അനുഭവം നാടിന്റെ ഉത്സവമായി മാറി. ഓരോ അധ്യാപകര്‍ക്കും പറയാന്‍ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിരുന്നു. ഇനിയും കൂടുതല്‍ മികവിലേക്ക് ഉയരാന്‍ ആസൂത്രണവുമായി ആണ് മടങ്ങിയത്. അടുത്തമാസം മികവുകള്‍ പങ്കുവെയ്ക്കുവാന്‍ 30 സ്‌കൂളുകള്‍ ഒത്തുചേരും. കളിപ്പാട്ടം തീമുകളുടെ അടിസ്ഥാനത്തില്‍ വിവിധ പഠനമൂലകളുടെ സജ്ജീകരണം, ഉപയോഗശൂന്യമായ വസ്തുക്കള്‍കൊണ്ട് വൈവിധ്യമാര്‍ന്ന പഠനോപകരണങ്ങള്‍, ലഘുമാതൃകകള്‍, അഭിനയസാധ്യത നിറഞ്ഞ പെപ്പറ്റുകള്‍, പ്രകൃതിയില്‍ നിന്നും ഉള്ള വസ്തുക്കള്‍ ഉപയോഗിച്ചുള്ള കളിഉപകരണങ്ങള്‍, കുട്ടികളുടെ ഉത്പന്നങ്ങള്‍, അവരുടെ വിലയിരുത്തല്‍ രേഖപ്പെടുത്തുന്നതിനായി ആകര്‍ഷകമായി തയ്യാറാക്കിയ ഫോര്‍ട്ട് ഫോളിയോകള്‍, കളിയുപകരണങ്ങള്‍, കളിയിലും കളിയിലൂടെയും കൗതുകത്തിലൂടെയും വിജ്ഞാനം ഉറപ്പിക്കുന്ന ശിശുസൗഹൃദ അന്തരീക്ഷം എന്നിവ പ്രീ-  സ്‌കൂള്‍ ട്വിന്നിംഗ് പ്രോഗ്രാമിന്റെ സവിശേഷതകളായിരുന്നു. രക്ഷകര്‍ത്തൃകൂട്ടായ്മ, അമ്മകൂട്ടായ്മ, ജനപ്രതിനിധികളുടെ സഹകരണം എന്നിവ ഈ മികവുകള്‍ക്ക് കാരണമായി. 

       ജില്ലാതല ട്വിന്നിംഗ് പ്രോഗ്രാം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി  ഉദ്ഘാടനം ചെയ്തു. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി അനസൂയ ദേവി, സ്ഥിരം സമിതി അധ്യക്ഷ ലീലാമ്മ മാത്യു, ജില്ലാ പ്രോജക്ട് ഓഫീസര്‍ പി.എ.സിന്ധു, സമഗ്രശിക്ഷ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍മാരായ  കെ.ജ.ഹരികുമാര്‍, ഡോ.പ്രമോദ്, വിദ്യാഭ്യാസ വിദഗ്ദ്ധന്‍  ഡോ.റ്റി.പി.കലാധരന്‍, മുന്‍ ഡി.പി.ഒ ഡോ.ആര്‍.വിജയമോഹനന്‍, പിടിഎ പ്രസിഡന്റ് സന്ധ്യ പി.നായര്‍, പുല്ലാട് ബി.പി.ഒ ഷാജി.എ.സലാം എന്നിവര്‍ സംസാരിച്ചു.                                    

 

date