Skip to main content

ഭാസുര: അഖില കേരള ചിത്രരചനോത്സവം 14 ന്

ശിശുദിനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ മാനസിക വെല്ലുവിളി നേരിടുന്നവർക്കായി സൗജന്യ അഖില കേരള ചിത്രരചനോത്സവം 'ഭാസുര' സംഘടിപ്പിക്കുന്നു. അഡാപ്റ്റ് സൊസൈറ്റി, കേരള ലളിത കലാ അക്കാദമി, കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. ചിത്രരചനോത്സവം നവംബർ 14 രാവിലെ 9.45 ന് കേരള സാഹിത്യ അക്കാദമിയിൽ ഭിന്നശേഷി പ്രതിഭ നൂർ ജലീല ഉദ്ഘാടനം ചെയ്യും. കേരള ലളിത കലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖൻ, കേരള സംഗീത നാടക അക്കാദമി ചെയർപേഴ്‌സൺ കെപിഎസി ലളിത, കേരള ലളിത കലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനൻ, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ രാധാകൃഷ്ണൻ നായർ, അംഹ സെക്രട്ടറി ഡോ. പി ഭാനുമതി തുടങ്ങിയവർ പങ്കെടുക്കും. രജിസ്‌ട്രേഷൻ രാവിലെ 9.30 ന് ആരംഭിക്കും.

date