Skip to main content

ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ് ഇന്ന് (ഒക്ടോബർ 31) മുതൽ കൊടുങ്ങല്ലൂരിൽ

നാൽപ്പത്തിയേഴാമത് ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ് ഇന്ന് (ഒക്ടോബർ 31) മുതൽ രണ്ട് ദിവസങ്ങളിലായി കൊടുങ്ങല്ലൂരിൽ നടക്കും. ജില്ലാ വോളിബോൾ അസോസിയേഷനും എൽതുരുത്ത് വോളിബോൾ അസോസിയേഷനും സംയുക്തമായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. എൽതുരുത്ത് ശ്രീകുമാര സുബ്രഹ്മണ്യ ക്ഷേത്ര മൈതാനിയിൽ രാവിലെ ഒൻപതിന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ സാംബശിവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് തോമസ് കാളിയങ്കര അധ്യക്ഷത വഹിക്കും. പ്രൊഫ. കെ കെ രവി മുഖ്യാതിഥിയാകും. നവംബർ ഒന്നിന് വൈകീട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനത്തിൽ കൊടുങ്ങല്ലൂർ നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ സമ്മാനദാനം നിർവ്വഹിക്കും. വാർഡ് കൗൺസിലർമാർ, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

date