Skip to main content

മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ്

ഫിഷറീസ് വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കുമായി സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും നടത്തുന്നു. മത്സ്യത്തൊഴിലാളികളുടെ സമ്പൂർണ്ണ ആരോഗ്യ സംരക്ഷണമാണ് ഇതിന്റെ ലക്ഷ്യം. നവംബർ രണ്ടിന് രാവിലെ 8.30 മുതൽ ഉച്ച രണ്ടു മണി വരെയാണ് ക്യാമ്പ് നടത്തുക. പെരിഞ്ഞനം എസ്എൻ സ്മാരക യുപി സ്‌കൂളിൽ നടക്കുന്ന ക്യാമ്പ് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്യും. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡണ്ട് കെ കെ സച്ചിത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ കെ അബീദലി മുഖ്യാതിഥിയാകും. ക്യാമ്പിൽ എല്ലാവരും പങ്കെടുക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ വി സുഗന്ധകുമാരി അറിയിച്ചു.
 

date