Skip to main content

തൊഴിലുറപ്പ് പദ്ധതി മേറ്റ്മാർക്കുള്ള പരിശീലനം നടത്തി

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തും കിലയും ചേർന്നുകൊണ്ട് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേറ്റ്മാർക്കുള്ള പരിശീലനം ആരംഭിച്ചു. ബ്ലോക്കിന് കീഴിലുള്ള ആറുപഞ്ചായത്തുകളിലെയും എഡിഎസിന്റെ ഭാരവാഹികൾക്കാണ് പരിശീലനം നൽകുന്നത്. ഒക്ടോബർ 24 ന് ആരംഭിച്ച പരിശീലനപരിപാടി നവംബർ നാലിന് അവസാനിക്കും. ആറു പഞ്ചായത്തിലും കൂടെ 972 പേർക്കാണ് പരിശീലനം നൽകുന്നത്. പരിശീലന പരിപാടി പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.തങ്കമ്മ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.പത്മകുമാർ അധ്യക്ഷനായി. സ്റ്റാന്റിംഗ് കമ്മിറ്റി അംഗം സുമിത്ര, മെമ്പർമാരായ നിർമല,കുർഷിദ്, കില കോർഡിനേറ്റർ എൻ.കുമാരൻ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർമാരായ ഹുസൈൻ, സജി എന്നിവർ ക്ലാസ്സ് എടുത്തു.
 

date