Skip to main content

സ്‌നേഹിത അറ്റ് സ്‌കൂൾ പദ്ധതിയ്ക്ക് തുടക്കം

തൃശൂർ ജില്ലാ പഞ്ചായത്ത് ഹൈസ്‌കൂൾ തലത്തിലെ പെൺകുട്ടികൾക്കായി നടപ്പിലാക്കുന്ന കൗൺസിലിംഗ് പദ്ധതിയായ സ്‌നേഹിത അറ്റ്‌സ്‌കൂൾ പദ്ധതിയ്ക്ക് അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമിട്ടു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ കെ ഉദയപ്രകാശ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഒക്ടോബർ മുതൽ ഫെബ്രുവരി വരെ 20 ആഴ്ചകളിലായി ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി വ്യക്തിഗത കൗൺസലിങ്, ഗ്രൂപ്പ് കൗൺസലിങ്, മാതാപിതാക്കൾക്കും അധ്യാപകർക്കും പരിശീലനം എന്നിവയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ മുഖ്യാതിഥിയായിരുന്നു. കുടുംബശ്രീ കൗൺസിലർ ലിക്ഷ പദ്ധതി വിശദീകരിച്ചു. പിടിഎ പ്രസിഡണ്ട് ഇ വി വേണു അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പിൽ, സീതി സാഹിബ് മെമ്മോറിയൽ ട്രസ്റ്റ് സെക്രട്ടറി ഇക്ബാൽ, ഗ്രാമപഞ്ചായത്തംഗം വിൽസി ബൈജു, കുടുംബശ്രീ ചെയർപേഴ്‌സൺ വിനീത ഉണ്ണികൃഷ്ണൻ, സ്‌ക്കൂൾ പ്രധാനധ്യാപിക കെ എസ് മധു, മാതൃ സംഗമം പ്രസിഡണ്ട് ഫെബിൻ അഷറഫ്, ശിഹാബുദ്ദീൻ, ഷഹന എ സലാം, എം എ ഫൗസിയ എന്നിവർ പങ്കെടുത്തു.
 

date