Skip to main content

ഭരണഭാഷ പരിപോഷണ പരിപാടി വൈഖരി 2019 നവംബർ 2 ന്

ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ഭരണഭാഷ പരിപോഷണ പരിപാടി വൈഖരി 2019 സംഘടിപ്പിക്കുന്നു. നവംബർ രണ്ട് ശനിയാഴ്ച രാവിലെ 9.30ന് കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ കലാമണ്ഡലം കൽപ്പിത സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്യും. വകുപ്പ് ജീവനക്കാരുടെ രചനകൾ ഉൾപ്പെടുത്തിയ സമന്വയം സ്മരണിക പ്രകാശനം ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ നിർവഹിക്കും. ഭരണഭാഷ - മാതൃഭാഷ മുഖ്യ പ്രഭാഷണം നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ നിർവഹിക്കും. ഡെപ്യൂട്ടി ഡയറക്ടർ എ.പി. ഷോജൻ അധ്യക്ഷനാകും. ഖസാക്കിന്റെ ഇതിഹാസം, കൃതിയുടെ സംവാദം സദസ്, പ്രഭാഷണങ്ങൾ, ജീവനക്കാരുടെ ഭാഷാ പരിപോഷണ പരിപാടികൾ തുടങ്ങിയവ നടക്കും.

date