Skip to main content

ചേലക്കര നിയോജകമണ്ഡലം ഇറിഗേഷൻ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് 6 കോടി രൂപ അനുവദിച്ചു

കഴിഞ്ഞ വർഷത്തിലെ പ്രളയത്തിൽ തകർന്ന ചേലക്കര നിയോജകമണ്ഡലത്തിലെ കനാൽ, തോട്, കുളം സംരക്ഷണ ഭിത്തി എന്നിവ പുനർനിർമ്മിക്കുന്നതിനും കുളങ്ങൾ നവീകരിക്കുന്നതിനുമായി 6 കോടി രൂപ ഇറിഗേഷൻ വകുപ്പിൽ നിന്നും അനുവദിച്ചു. മൈനർ ഇറിഗേഷൻ ചേലക്കര, വടക്കാഞ്ചേരി എന്നീ സെക്ഷൻ ഓഫീസ് പരിധിയിൽ വരുന്ന ചേലക്കര നിയോജകമണ്ഡലത്തിലെ 36 പുനർനിർമ്മാണ പ്രവൃത്തികൾക്കാണ് തുക അനുവദിച്ച് ഭരണാനുമതി ലഭിച്ചത്. ദേശമംഗലം പഞ്ചായത്തിലെ പല്ലൂർ ലിഫ്റ്റ്ഇറിഗേഷൻ സ്‌കീമിന്റെ നവീകരണം, പുത്തൻകുളം ഒലിച്ചി തോടിന്റെ ഭിത്തി സംരക്ഷണം, ചാന്തിയാൻ തോടിന്റെ ഭിത്തി പുതുക്കി ശരിയാക്കൽ, വരവൂർ പഞ്ചായത്തിലെ വരവൂർ മെയിൻ തോടിന്റെ ഭിത്തി പുതുക്കി ശരിയാക്കൽ, വിരുട്ടാണം തോടിന്റെ ഭിത്തി പുതുക്കി ശരിയാക്കൽ, മുള്ളൂർക്കര പഞ്ചായത്തിലെ വളവ് ഒടുങ്ങാട്ടുപ്പടി തോടിന്റെ ഭിത്തികൾ പുതുക്കി ശരിയാക്കൽ തുടങ്ങി 36 ഓളം പ്രധാന പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ആറ് കോടിയോളം രൂപ അനുവദിച്ചത്. മൈനർ ഇറിഗേഷൻ വകുപ്പിന്റെ ചേലക്കര, വടക്കാഞ്ചേരി സെക്ഷൻ ഓഫീസുകൾ വഴി ടെണ്ടർ നടത്തി പ്രവൃത്തികൾ പൂർത്തീകരിക്കുമെന്നും യു ആർ പ്രദീപ് എംഎൽഎ അറിയിച്ചു.

date