Skip to main content

വാഹന നമ്പർ റിസർവേഷൻ: ഓൺലൈൻ ലേലനടപടി പുന:ക്രമീകരിച്ചു

വാഹനരജിസ്‌ട്രേഷൻ നമ്പർ മുൻകൂട്ടി റിസർവ്വ് ചെയ്യുന്നിനുളള ഓൺലൈൻ ലേലത്തെ സംബന്ധിച്ച പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഓൺലൈൻ ലേലനടപടികൾ പുന:ക്രമീകരിച്ചു. ഓൺലൈൻ ലേലത്തിന്റെ അവസാന മിനിറ്റിൽ ലേല തുക ഉയർത്തുന്നുവെങ്കിൽ അടുത്ത അഞ്ചുമിനിറ്റ് കൂടി ലേലം തുടരുകയും വീണ്ടും അവസാന മിനിറ്റിൽ ലേല തുക ഉയർത്തുന്നുവെങ്കിൽ വീണ്ടും അഞ്ച് മിനിറ്റ് കൂടി അനുവദിക്കുകയും ഇങ്ങനെ പരമാവധി ഉച്ച ഒരു മണി വരെ ലേലം തുടരുന്ന രീതിയിലാണ് പുന:ക്രമീകരണം. ലേലം തുടരുന്ന ഓഫീസുകളിലെ ഫലം ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം മാത്രം ലഭ്യമാവുകയുളളൂവെന്നും ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.

date