Skip to main content

പട്ടികജാതി പെണ്‍കുട്ടികള്‍ക്ക് 'വാത്സല്യനിധി' ഇന്‍ഷുറന്‍സ് പദ്ധതി

 

    പട്ടികജാതി വികസന വകുപ്പും എല്‍.ഐ.സി ഓഫ് ഇന്ത്യയും ചേര്‍ന്ന് ഒരു ലക്ഷം രൂപ വരെ വരുമാന പരിധിയുളള പട്ടികജാതി വിഭാഗക്കാരായ മാതാപിതാക്കളുടെ പെണ്‍കുട്ടികള്‍ക്ക് വാത്സല്യനിധി  ഇന്‍ഷുറന്‍സ് അധിഷ്ഠിത സമഗ്രവികസന പദ്ധതി  നടപ്പിലാക്കും. 2017 ഏപ്രില്‍ ഒന്നു മുതല്‍ ജനിച്ച പെണ്‍കുട്ടികള്‍ക്കാണ് അവസരം. അപേക്ഷയും ജനനം, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖകള്‍, മാതാപിതാക്കളുടെ പാസ്പോര്‍ട്ട് സൈസിലുളള ജോയിന്‍റ് ഫോട്ടോ, ബാങ്ക് പാസ് ബുക്കിന്‍റെ ആദ്യപേജിന്‍റെ പകര്‍പ്പ്, പ്രതിരോധ കുത്തിവെപ്പ് കാര്‍ഡിന്‍റെ പകര്‍പ്പ് എന്നിവ സഹിതം ജനുവരി 15 നകം കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍-8547630127.

date