Skip to main content

പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അദാലത്ത് നവംബര്‍ 19, 21 തീയതികളില്‍

സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ഇടുക്കി ജില്ലയില്‍ പരാതി പരിഹാര അദാലത്ത് നവംബര്‍ 19, 21 തീയതികളില്‍ യഥാക്രമം മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, കുമളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളില്‍  രാവിലെ 11 മുതല്‍  നടത്തും. കമ്മീഷന്‍ ചെയര്‍മാന്‍ മാവോജി ഐ.എ.എസ് (റിട്ട), മെമ്പര്‍ അജയകുമാര്‍ എസ് , മുന്‍ എം.പി എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍ശും. പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗക്കാര്‍ വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കണ്ട് പരാതി തീര്‍പ്പാക്കും.

date