Skip to main content
സമൃദ്ധി പദ്ധതി മാങ്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്‍സി റോയി ഉദ്ഘാടനം ചെയ്യുന്നു.

സമൃദ്ധി ജെഎല്‍ജി കാമ്പയിന്റെ സിഡിഎസ്തല ഉദ്ഘാടനം  നടന്നു

സമൃദ്ധി ജെഎല്‍ജി കാമ്പയിന്റെ സിഡിഎസ്തല ഉദ്ഘാടനം മാങ്കുളത്ത് നടന്നു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് സമൃദ്ധി ജെഎല്‍ജി കാമ്പയിന്‍ നടക്കുന്നത്. തരിശ് ഭൂമി കൃഷിയോജ്യമാക്കുക, പുതിയ ജെഎല്‍ജി ഗ്രൂപ്പുകളുടെ രൂപീകരണം നടത്തുക, നിലവിലുള്ള ഗ്രൂപ്പുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് സമൃദ്ധി പദ്ധതികൊണ്ട് ലക്ഷ്യമിട്ടിട്ടുള്ളത്. മാങ്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്‍സി റോയി സമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുതിയതായി രൂപീകരിച്ച ജൈവ കാര്‍ഷിക നഴ്‌സറിയുടെ ഉദ്ഘാടനവും മാങ്കുളത്ത് നടന്നു. മാങ്കുളം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ പി സുനില്‍ നേഴ്‌സറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗുണനിലവാരമുള്ള പച്ചക്കറികള്‍ ന്യായവിലക്ക് ജെഎല്‍ജി അംഗങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് നഴ്‌സറിയുടെ ലക്ഷ്യം. അഗ്രികള്‍ച്ചര്‍ ഓഫീസര്‍ പങ്കജാക്ഷന്‍ സമ്മേളനത്തില്‍ സെമിനാര്‍ നയിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്യാമളാ സുധാകരന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മറ്റ് സിഡിഎസ് അംഗങ്ങള്‍, പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് കോഡിനേറ്റര്‍ യദു കൃഷ്ണന്‍, ജില്ലാ മിഷന്‍ പ്രോഗ്രാം മാനേജര്‍ ശ്രീപ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date