Post Category
സൗജന്യ മത്സര പരീക്ഷാ പരിശീലനം
കേന്ദ്ര സര്‍ക്കാര്‍ മേഖലയിലെ വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന പട്ടിക വര്‍ഗ്ഗക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് മൂന്ന് മാസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗവും നിലമ്പൂര്‍ സംയോജിത പട്ടിക വര്‍ഗ വികസന പ്രൊജക്റ്റ് ഓഫീസുമാണ് പരിശീലനം നല്‍കുക. 40 പേര്‍ക്കാണ് പ്രവേശനം ലഭിക്കുക. നിലമ്പൂര്‍, അരീക്കോട് എന്നിവിടങ്ങളിലാണ് പരിശീലനം. ഏഴാം ക്ലാസോ അതിന് മുകളിലോ വിദ്യാഭ്യാസമുള്ളവര്‍ക്ക് അപേക്ഷിക്കാം. പേര്, ജാതി, വിലാസം, ജനന തിയ്യതി, വിദ്യാഭ്യാസ യോഗ്യത, ഫോണ്‍ എന്നിവ രേഖപ്പെടുത്തിയ അപേക്ഷ ജനുവരി 16നകം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 9947259038, 0483 2734904.
date
- Log in to post comments