Skip to main content

മലയാളദിനാഘോഷവും ഭരണഭാഷ വാരാഘോഷവും ഇന്ന് (നവംബർ 1)

മലയാളദിനാഘോഷത്തിന്റേയും ഭരണഭാഷാവാരാഘോഷത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (നവംബർ ഒന്ന്) ഉച്ചയ്ക്ക് 12ന് സെക്രട്ടേറിയറ്റിലെ ഡർബാർ ഹാളിൽ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിർവഹിക്കും. സമകാലികജനപഥം ഭരണഭാഷാപതിപ്പ്, മലയാളം എന്റെ അവകാശം എന്നിവയുടെ പ്രകാശനവും സംസ്ഥാനതല ഭരണഭാഷാ പുരസ്‌കാരവിതരണവും മന്ത്രി നിർവഹിക്കും. കൃഷിമന്ത്രി അഡ്വ.വി.എസ്.സുനിൽകുമാറിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ മലയാളഭാഷയ്ക്ക് നൽകിയിട്ടുള്ള വിലപ്പെട്ട സംഭാവനകൾ പരിഗണിച്ച് യു.എ.ഖാദർ, ഡോ.ചാത്തനാത്ത് അച്യുതനുണ്ണി എന്നിവരെ സർക്കാർ ആദരിക്കും. ചീഫ് സെക്രട്ടറി ടോം ജോസ് ജീവനക്കാർക്ക് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
പി.എൻ.എക്‌സ്.3885/19

date