Post Category
പമ്പാനദിയില്‍ സോപ്പ് ഉപയോഗിച്ചുള്ള സ്നാനം പാടില്ല
പമ്പാ നദിയില്‍ സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ചുള്ള സ്നാനം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. തീര്‍ഥാടകര്‍ സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ച് സ്നാനം ചെയ്യുന്നതിനാല്‍ ജലം മലിനപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ ദോഷകരമായി ബാധിക്കുന്നതും പൊതുജനാരോഗ്യത്തിന് ഭീഷണിയുമായതിനാലാണ് സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ചുള്ള സ്നാനം നിരോധിച്ചത്.
date
- Log in to post comments