Skip to main content

പട്ടികജാതി പ്രമോട്ടര്‍ കൂടിക്കാഴ്ച

ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്ത് / നഗരസഭകളിലേക്ക് പട്ടികജാതി പ്രമോട്ടര്‍മാരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നത്തുന്നു.  അപേക്ഷ നല്‍കിയവര്‍ കൂടിക്കാഴ്ചക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തണം.   പെരിന്തല്‍മണ്ണ, വണ്ടൂര്‍, പൊന്നാനി ബ്ലോക്കുകളും ബന്ധപ്പെട്ട നഗരസഭകളും ജനുവരി 16ന് രാവിലെ 10നും അരീക്കോട്, കൊണ്ടോട്ടി ബ്ലോക്കുകളും ബന്ധപ്പെട്ട നഗരസഭകളും ഉച്ചക്ക് ശേഷം രണ്ടിനും എത്തണം.  നിലമ്പൂര്‍, പെരുമ്പടപ്പ്, തിരൂര്‍ ബ്ലോക്കുകളും ബന്ധപ്പെട്ട നഗരസഭകളും ജനുവരി 17ന് രാവിലെ 10നും മങ്കട, വേങ്ങര ബ്ലോക്കുകളും കോട്ടക്കല്‍ നഗരസഭയും ഉച്ചയ്ക്ക് ശേഷം രണ്ടിനും കൂടിക്കാഴ്ചയ്ക്ക് എത്തണം.  പൊന്നാനി നഗരസഭ, കാളികാവ്, കുറ്റിപ്പുറം, താനൂര്‍ ബ്ലോക്കുകളിലുള്ളവരും ജനുവരി 19ന് രാവിലെ 10നും തിരൂരങ്ങാടി, മലപ്പുറം ബ്ലോക്കുകളിലുള്ളവരും ബന്ധപ്പെട്ട നഗരസഭകളിലുള്ളവരും മഞ്ചേരി നഗരസഭയിലുള്ളവരും ഉച്ചക്ക് ശേഷം രണ്ടിനും ജില്ലാ ഓഫീസില്‍ കൂടിക്കാഴ്ചയക്ക് എത്തണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ 0483 2734901.

 

date