Skip to main content

കുന്നംകുളത്ത് എട്ടു പദ്ധതികൾക്കായി 353.9 ലക്ഷം രൂപയുടെ ഭരണാനുമതി

കുന്നംകുളം നിയോജക മണ്ഡലത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ എംഎൽഎ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 2019-20 വർഷത്തിൽ എട്ട് പദ്ധതികൾക്ക് 353.9 ലക്ഷം രൂപയുടെ ഭരണാനുമതിയായി. കുന്നംകുളം പോലീസ് സ്റ്റേഷൻ കെട്ടിട നിർമാണം ( 99.9 ലക്ഷം), എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ ക്വാർട്ടേഴ്‌സ് നിർമാണം (30 ലക്ഷം), വേലൂർ പിഎച്ച്‌സിയിൽ ബഡ്‌സ് റീഹാബിലിറ്റേഷൻ സെൻറർ കെട്ടിട നിർമാണം (20 ലക്ഷം), കുന്നംകുളം ഹെർബർട്ട് റോഡ് നിർമാണം (99 ലക്ഷം), കുന്നംകുളം മൂല ബസാർ മുതൽ ചെമ്മണൂർ അങ്ങാടി വരെ റോഡ് ടാറിങ്, കാന നിർമാണം (25 ലക്ഷം), കാട്ടകാമ്പാൽ പെങ്ങാമുക്ക് കരിച്ചാൽ കടവ് റോഡ് ടാറിങ് (15 ലക്ഷം), പോർക്കുളം ഹോമിയോ ഡിസ്‌പെൻസറി കെട്ടിട നിർമാണം (25 ലക്ഷം), കടവല്ലൂർ പഞ്ചായത്തിൽ കുടുംബശ്രീ വിപണനകേന്ദ്രം കെട്ടിട നിർമാണം (40 ലക്ഷം) എന്നീ പദ്ധതികൾക്കാണ് ഭരണാനുമതിയായിട്ടുള്ളത്. ടെണ്ടർ നടപടികൾ പൂർത്തിയാകുന്നതോടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

date