Skip to main content

സമഗ്ര വികസന   സെമിനാര്‍  ഇന്ന്  

      കല്‍പ്പറ്റ  നിയോജകമണ്ഡലത്തില്‍ കിലയുടെ സഹായത്തോടെ നടപ്പിലാക്കുന്ന പച്ചപ്പ് പദ്ധതിയുടെ ഭാഗമായി നവംബര്‍ 1 ന് രാവിലെ 9.30 മുതല്‍ കല്‍പ്പറ്റ ടൗണ്‍ഹാളില്‍  നടത്തുന്ന സമഗ്ര വികസന സെമിനാറില്‍ കാര്‍ബണ്‍ ന്യൂട്രല്‍ മണ്ഡലം, ഡ്രിപ്പ് ഇറിഗേഷന്‍, കയര്‍ ഭൂവസ്ത്രം, ദുരന്ത നിവാരണം തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിച്ച്, ചര്‍ച്ച ചെയ്ത് പദ്ധതികള്‍ തയ്യാറാക്കുന്നു. കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ സി.കെ.ശശീന്ദ്രന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് അധ്യക്ഷത വഹിക്കും.  സെമിനാറില്‍ നിയോജകമണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റ്മാര്‍, സ്റ്റാന്റഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍, പച്ചപ്പ് പഞ്ചായത്ത് കണ്‍വീനര്‍മാര്‍, പച്ചപ്പ് പഞ്ചായത്ത് വളണ്ടിയര്‍മാര്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് പച്ചപ്പ് പദ്ധതി കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.

date