കാക്കഞ്ചേരി കിന്‍ഫ്രയില്‍ എസ്സന്‍ ഫുഡീസ് പ്ലാന്റ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കില്‍ തുടങ്ങുന്ന എസ്സന്‍ ഫുഡീസ് ഉല്‍പ്പാദന പ്ലാന്റിന്റെയും റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റ് സെന്ററിന്റെയും ഉദ്ഘാടനം നാളെ(നവംബര്‍ രണ്ടിന്) വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. എസ്സന്‍ ഫുഡീസ് കമ്പനിയുടെ വെബ്‌സൈറ്റ് ലോഞ്ചിങും വിവിധ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കലും ഇതോടനുബന്ധിച്ച് നടക്കും. ഉദ്ഘാടന ചടങ്ങില്‍ വ്യവസായ കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ അധ്യക്ഷനാകും. വെബ് സൈറ്റ് ലോഞ്ചിങിന്റെയും ഓണ്‍ലൈന്‍ വിപണനത്തിന്റെയും ഉദ്ഘാടനം ടൂറിസം - ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും.
വിവിധ ശ്രേണിയിലുള്ള പോഷക ഉല്‍പ്പന്നങ്ങളുടെ റിലീസിങ് എം.പിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ മുരളീധരന്‍, എം പി വീരേന്ദ്രകുമാര്‍, എളമരം കരീം എന്നിവര്‍ നിര്‍വ്വഹിക്കും. പി അബ്ദുല്‍ ഹമീദ് എം എല്‍ എ, കെ ടിഡിസി ചെയര്‍മാന്‍ എം വി ജയകുമാര്‍, മുന്‍ മന്ത്രി എം എം ഹസ്സന്‍, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എസ്സന്‍സ് ഫുഡീസ് ചെയര്‍മാന്‍ ഡോ. എം അനിരുദ്ധന്‍, ഡയറക്ടര്‍ അഡ്വ.സി ആര്‍ മേനോന്‍, ഡി ജി പി ലോക് നാഥ് ബഹ്‌റ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് , കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഫാത്തിമ, ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments