Skip to main content

സായുധസേനാ പതാക നിധിയിലേക്ക് 20 ലക്ഷം രൂപ സമാഹരിക്കും

 

സായുധസേനാ പതാക നിധിയിലേക്ക് ജില്ലയില്‍ നിന്ന് 20 ലക്ഷം രൂപ സമാഹരിക്കാന്‍ തീരുമാനിച്ചു.  എ.ഡി.എം എന്‍.എം മെഹ്‌റലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സായുധസേനാ പതാക നിധിയുടേയും ജില്ലാ സൈനിക ബോര്‍ഡിന്റേയും സംയുക്ത യോഗത്തിലാണ് തീരുമാനം. യുദ്ധത്തില്‍ മൃതിയടഞ്ഞ ജവാന്‍മാരുടെ ആശ്രിതര്‍ക്കും അംഗവൈകല്യം സംഭവിച്ച ജവാന്‍മാര്‍ക്കും വേണ്ടിയുള്ള ക്ഷേമ പുനരധിവാസ പദ്ധതികള്‍ക്കാണ് തുക വിനിയോഗിക്കുക.

ജില്ലയിലെ പ്രയാസമനുഭവിക്കുന്ന  വിമുക്തഭടന്‍മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ജില്ലാ മിലിറ്ററി ബനവലന്റ് ഫണ്ടില്‍ നിന്ന് 219000 രൂപ അനുവദിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന മിലിറ്ററി ബനവലന്റ് ഫണ്ടില്‍ നിന്ന് ധനസഹായമായി 108000 രൂപ നല്‍കാന്‍ യോഗം ശുപാര്‍ശ ചെയ്തു. ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് മേജര്‍ (റിട്ട.)പി. ശിവശങ്കരന്‍  ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ടോമി സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 

date