ലഹരിക്കെതിരെ സമൂഹം ഒരുമിക്കണം
ലഹരിയുടെ കെണിയില്‍ നിന്നും വിദ്യാര്‍ഥികളെ മോചിപ്പിക്കാന്‍ സമൂഹം ഒരുമിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍. വിമുക്തിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളെ നേര്‍വഴിക്ക് നടത്താന്‍ അധ്യാപകര്‍ക്ക് കഴിയും. വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്നത് തടയാന്‍ അധ്യാപകര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം നഗരസഭ, വിദ്യാഭ്യാസ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, ആരോഗ്യവകുപ്പ്, സാമൂഹിക നീതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ശില്പശാല നടത്തിയത്. ജോയിന്റ് എക്‌സൈസ് കമ്മീഷനര്‍ വി.ജെ മാത്യു അധ്യക്ഷത വഹിച്ചു.
ലഹരി വിരുദ്ധ പ്രവര്‍ത്തകന്‍ എല്‍.ആര്‍ മധുജന്‍ ക്ലാസെടുത്തു. ജോയിന്റ് എക്‌സൈസ് കമ്മീഷനര്‍ കെ.എ നെല്‍സണ്‍, അഡീഷനല്‍ എക്‌സൈസ് കമ്മീഷനര്‍ എല്‍ ആര്‍ മധുജന്‍ എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. വിമുക്തി മിഷന്‍ മാനേജര്‍ കെആര്‍ ബാബു, വിമുക്തി കോഡിനേറ്റര്‍ ബി ഹരികുമാര്‍, എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സെക്രട്ടറി കെ.രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments