ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ 2020 ജനുവരി മുതല്‍ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുന്നതിനായി ഗസറ്റഡ് ഓഫീസറോ, ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസറോ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 10 നകം ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ആധാര്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള പ്രഫോര്‍മ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിനോടൊപ്പം പ്രഫോര്‍യും സമര്‍പ്പിക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാതിരിക്കുന്നവര്‍ക്ക് 2020 ജനുവരി മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കുന്നതല്ല. സാന്ത്വന സഹായം ലഭിക്കുന്നവര്‍ (മൈനറായ കുട്ടികള്‍ ഒഴികെ ) പുനര്‍ വിവാഹം ചെയ്തിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാല്‍ 60 വയസ്സും അതിനുമുകളില്‍ പ്രായമുള്ളവരില്‍ കുടുംബ പെന്‍ഷന്‍, സാന്ത്വന ധനസഹായം എന്നിവ കൈപ്പറ്റുന്നവര്‍ വിവാഹം / പുനര്‍ വിവാഹം ചെയ്തിട്ടില്ലായെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലയെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
- Log in to post comments