Skip to main content

ശക്തമായ കാറ്റിനും അതിശക്തമായ മഴക്കും സാധ്യത

 

'മഹ' ചുഴലിക്കാറ്റിന്റെ  പ്രഭാവത്താല്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ കാറ്റോടു കൂടിയുള്ള അതിശക്തമായ മഴയ്ക്കുള്ള സാധ്യത. തീരമേഖലയിലും മലയോര മേഖലയിലും ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. കടല്‍ തീരത്ത് പോകുന്നതും ഒഴിവാക്കണം. ശക്തമായ  കാറ്റിനുള്ള സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പുള്ള മേല്‍ക്കൂരയില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണം. അപകടാവസ്ഥയിലുള്ള പോസ്റ്റുകളോ മരങ്ങളോ ശ്രദ്ധയില്‍ പെടുന്നവര്‍ അധികൃതരെ അറിയിക്കുക. അത്തരം സാഹചര്യങ്ങളിലുള്ള വീടുകളില്‍ താമസിക്കുന്നവരും സുരക്ഷയുടെ ഭാഗമായി മാറിത്താമസിക്കുക.

ശക്തമായ കാറ്റില്‍ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും പരസ്യ ബോര്‍ഡുകളും കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍ ഇവയ്ക്ക് കീഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. ഇലക്ട്രിക്ക് കമ്പികള്‍  പൊട്ടിവീഴാന്‍  സാധ്യതയുള്ളതിനാല്‍ വെള്ളക്കെട്ടില്‍ ഇറങ്ങാതിരിക്കുക. വഴിയിലും മറ്റുമുള്ള വെള്ളക്കെട്ടുകളില്‍ ഇലക്ട്രിക്ക് ഷോക്ക് ഇല്ല എന്നുറപ്പ് വരുത്തുക. അതിരാവിലെ ജോലിക്ക് പോകുന്നവരും വിദ്യാര്‍ത്ഥികളെയും പ്രത്യേകം ഈ കാര്യത്തില്‍ ശ്രദ്ധിക്കുക. എന്തെങ്കിലും അപകടാവസ്ഥ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ  കെ.എസ്.ഇ.ബിയുടെ  കണ്‍ട്രോള്‍ റൂം 1912 നമ്പറില്‍  അറിയിക്കുക.
 

date