Skip to main content

ലഹരിക്കെതിരെ കായിക ലഹരി - കബഡി മത്സരവുമായി എക്‌സൈസ് വകുപ്പ്

    എക്‌സൈസ് വകുപ്പ്, ജല്ലാ കബഡി അസോസിയേഷനുമായി ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല കബഡി മത്സരം സംഘടിപ്പിക്കുന്നു.  വകുപ്പിന്റെ ലഹരി വിരുദ്ധ മിഷനായ വിമുക്തിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.  19 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ലഹരിക്കെതിരെ കായികലഹരി എന്ന പേരില്‍ മത്സരം സംഘടിപ്പിക്കുന്നത്.  ഈ മാസം 12 ന് വൈകിട്ട് മൂന്ന് മണിക്ക് കന്യാകുളങ്ങര പബ്ലിക് മാര്‍ക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.
    വിദ്യാഭ്യാസ ഉപജില്ലാ അടിസ്ഥാനത്തില്‍ പാറശ്ശാല, നെയ്യാറ്റിന്‍കര, കാട്ടാക്കട, ബാലരാമപുരം, നെടുമങ്ങാട്, പാലോട്, കിളിമാനൂര്‍, ആറ്റിങ്ങല്‍, വര്‍ക്കല, കണിയാപുരം, തിരുവനന്തപുരം സൗത്തും നോര്‍ത്തും എന്നിങ്ങനെയാണ് ടീമുകള്‍.  മത്സരദിവസം സാമൂഹ്യസാംസ്‌ക്കാരിക, കായികരംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തി വിളംബര ജാഥ സംഘടിപ്പിക്കുമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ. ചന്ദ്രപാലന്‍ അറിയിച്ചു.  വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കും.  17 ന് മലപ്പുറത്ത് സംസ്ഥാനതല മത്സരവും നടക്കും.
(പി.ആര്‍.പി 1018/2018)

 

date