Skip to main content

ദേശീയപാതവികസനം:  ഭൂമിഏറ്റെടുക്കുന്നതിന് 49.86കോടി -ജില്ലാകലക്ടര്‍

    ജില്ലയില്‍ദേശീയപാതവികസനത്തിനായി ഭൂമി എറ്റെടുക്കുന്നതിനായി ആദ്യഘട്ടമായി 49.86 കോടിരൂപ ലഭിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍മലിക് അിറയിച്ചു. തിരൂര്‍ താലൂക്ക് പരിധിയിലെ നടുവട്ടം വില്ലേജില്‍ നിന്നും ഏറ്റെടുക്കുന്ന സ്ഥലത്തിന്റെയും കെട്ടിടങ്ങളുടെയും വൃക്ഷങ്ങളുടെയും കാര്‍ഷിക വിളകളുടെയും നഷ്ടപരിഹാരം നല്‍കുന്നതിനാണ് ഈ തുക വിനിയോഗിക്കുക. ലഭിച്ച 49.86 കോടി രൂപ പ്രോജക്ട് ഡയറക്ടറുടെയും ഡെപ്യൂട്ടികളക്ടറുടെയും സംയുക്ത അക്കൗണ്‍ില്‍ ലഭ്യമായിട്ടുണ്ട്.
    ദേശീയപാത വികസനത്തിനായി നടുവട്ടം വില്ലേജില്‍ നിന്നും ആകെ ഏറ്റെടുക്കേണ്‍ത് 2.6735ഹെക്ടര്‍ ഭൂമിയാണ്.  ആയതില്‍ സര്‍ക്കാര്‍ ഭൂമി 0.1254 ഹെക്ടറും സ്വകാര്യ ഭൂമി 2.5481 ഹെക്ടറുമാണ്. ഒരുസെന്റ് ഭൂമിയ്ക്ക് ഗുണനഘടകവും സമാശ്വാസ പ്രതിഫലവും അടക്കം 4,18,254/രൂപ ലഭിക്കും. ഇതിനുപുറമെ വിജ്ഞാപന തീയതി മുതല്‍ അവാര്‍ഡ് തീയതി വരെ12% നിരക്കില്‍ വര്‍ദ്ധനവും നഷ്ടപരിഹാരമായി ലഭിക്കുന്നതാണ്.  കെട്ടിടങ്ങള്‍ക്കും മരങ്ങള്‍ക്കും കാര്‍ഷിക വിളകള്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ നിശ്ചയിക്കുന്ന വിലയുടെ ഇരട്ടിതുകയും നഷ്ട പരിഹാരമായി ലഭിക്കുന്നതാണ്.  ദേശീയ പാതവികസനം സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍, കോടതിയില്‍ നിന്നും അനുമതി ലഭിച്ചാലുടന്‍ തുക വിതരണം ചെയ്ത് തുടങ്ങുമെന്നും ജില്ലാകലക്ടര്‍ അിറയിച്ചു. 
 

date