Skip to main content

ഊരുണര്‍ത്തല്‍ സംഗമം സംഘടിപ്പിച്ചു

    ഗോത്ര വര്‍ഗത്തില്‍പ്പെട്ട  കുട്ടികളുടെ സംരക്ഷണത്തിനായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഊരുണര്‍ത്തല്‍ സംഗമം സംഘടിപ്പിച്ചു. ഗോത്ര വര്‍ഗത്തില്‍പ്പെട്ട കുട്ടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ലൈംഗിക ചൂഷണങ്ങള്‍, ബാല്യ വിവാഹം, ലഹരി വസ്തുക്കളുടെ ഉപയോഗം  മറ്റു ശാരീരിക ചൂഷണങ്ങള്‍ എന്നിവ തടയുന്നതിനും മേല്‍ ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന തിനുമായാണ്    ഊരുണര്‍ത്തല്‍ എന്നപേരില്‍ ഗോത്ര വര്‍ഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി ജില്ലയില്‍ സംഗമം സംഘടിപ്പിച്ചത്. വിവിധ വിദ്യാലയങ്ങളില്‍ പഠനം നടത്തുന്ന ഗോത്ര വര്‍ഗത്തില്‍പ്പെട്ട കുട്ടികള്‍ സംഗമത്തില്‍ പങ്കെടുത്തു. മമ്പാട് ഐ.കെ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
    കുട്ടികളുടെ അവകാശങ്ങള്‍, സുരക്ഷ തുടങ്ങിയവയെ സംബന്ധിച്ച് ബാലാവകാശ കമ്മീഷന്‍ അംഗം സിസ്റ്റര്‍ . ബിജി ജോസ് ക്ലാസെടുത്തു. പ്രളയം കെടുതി നേരിട്ട ഗോത്ര വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ തങ്ങളുടെ പ്രയാസങ്ങള്‍ ബാലാവകാശ കമ്മീഷന്‍ അംഗങ്ങളോടും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോടും പങ്കുവെച്ചു. കുട്ടികള്‍ അവതരിപ്പിച്ച പ്രശ്‌നങ്ങളില്‍ അടിയന്തരമായി  ഇടപെടുമെന്ന് ബാലാവകാശ കമ്മീഷനംഗവും ജില്ലാ പഞ്ചായത്ത് പ്രതിനിധികളും ഉറപ്പു നല്‍കി. പ്രളയത്തില്‍ പഠനോപകാരങ്ങള്‍ നഷ്ടപെട്ട കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണവും പരിപാടിയില്‍  നടന്നു.
    ബാലാവകാശ കമ്മീഷന്‍ അംഗം .ശ്രീല മേനോന്‍  അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ക്കീന പുല്‍പ്പാടന്‍, ക്ഷേമകാര്യ സ്ഥിരസമിതി ചെയര്‍പേഴ്‌സണ്‍ ഹാജറുമ്മ ടീച്ചര്‍ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലക്ഷ്മി പറമ്പന്‍, ആസ്യ ടീച്ചര്‍, ബാലാവകാശ കമ്മീഷന്‍ അംഗങ്ങളായ നാസ്സര്‍ ചാലിയം, മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ .സജേഷ് ഭാസ്‌ക്കര്‍, ,വി എച് എസ് സി അസി .ഡയറക്ടര്‍ ഉബൈദുല്ല ,ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളായ ധാനദാസ്, തനൂജ ബീഗം, ഷാനാസ് ബീഗം, ഷീന, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി തുടങ്ങിയവര്‍ പരിപാടിയില്‍  സംസാരിച്ചു.
 

date