ഭരണ ഭാഷാ വാരാഘോഷം ഇന്നു (നവംബര്‍ 1)മുതല്‍
ഭരണഭാഷാ വാരാഘോഷത്തിന് കേരളപ്പിറവി ദിനമായ ഇന്ന്(നവംബര്‍ 1) തുടക്കം കുറിക്കും. ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കവി മനോജ് കുറൂര്‍ നിര്‍വഹിക്കും.
ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അധ്യക്ഷത വഹിക്കും. അസിസ്റ്റന്‍റ് കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഭരണഭാഷാ പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കും. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി.കെ. വിനീത്, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുള്‍ റഷീദ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി. മാത്യു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍ എന്നിവര്‍ ആശംസയര്‍പ്പിക്കും.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ് സ്വാഗതവും ഹുസൂര്‍ ശിരസ്തദാര്‍ ബി. അശോക് നന്ദിയും പറയും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ഭാഷാ സെമിനാര്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ വാരാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്
- Log in to post comments