Post Category
ടോയ്ലെറ്റ് ലൈസന്‍സ് മാലിന്യ സംസ്കരണം ഉറപ്പാക്കി മാത്രം
എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടന കാലത്ത് ടോയ്ലറ്റുകള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ മാലിന്യ സംസ്കരണ സംവിധാനം ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ഗ്രാമപഞ്ചായത്തിന് നിര്‍ദേശം നല്‍കി. കൂടുതല്‍ ടോയ്ലറ്റുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലെ സെപ്റ്റിക് ടാങ്ക് സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുമായി ബന്ധിപ്പിക്കണം. ഇതിനായി ശുചിത്വ മിഷനിലെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തണം.
കുളിമുറികളില്‍നിന്നുള്ള സോപ്പുവെള്ളം സമീപത്തെ ജലാശയങ്ങളില്‍ കലരുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
date
- Log in to post comments