വെള്ളപ്പൊക്ക നിവാരണ പദ്ധതി: പരിശീലനം
കടുത്തുരുത്തി ബ്ലോക്കിലെ ആലങ്കേരി-വാലാച്ചിറ പാടശേഖരത്ത് നബാര്‍ഡിന്‍റെ സാമ്പത്തിക സഹായത്തോടെ ജില്ലാ മണ്ണു സംരക്ഷണ വകുപ്പ് നടപ്പാക്കുന്ന വെള്ളപ്പൊക്ക നിവാരണ നിയന്ത്രണ പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കായി നവംബര്‍ രണ്ടിന് പരിശീലനം സംഘടിപ്പിക്കും. തലയോലപ്പറമ്പ് സെന്‍റ് ജോര്‍ജ് ചര്‍ച്ച് പാരിഷ് ഹാളില്‍ സി. കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ വി. ജി മോഹനന്‍ അധ്യക്ഷത വഹിക്കും. ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ വി. ടി പത്മകുമാര്‍ പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്തംഗം കലാ മങ്ങാട്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എന്‍ സന്തോഷ്, ഗ്രാമപഞ്ചായത്തംഗം ഷിജി വിന്‍സെന്‍റ്, കൃഷി ഓഫീസര്‍ തെരേസ അലക്സ്, ഫാ. വര്‍ഗീസ് ചെരപ്പറമ്പില്‍ എന്നിവര്‍ സംസാരിക്കും.
കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രം മുന്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എന്‍. കെ ശശിധരന്‍ ക്ലാസ് നയിക്കും. പാലാ മണ്ണു സംരക്ഷണ ഓഫീസര്‍ പി.ബി നീരജ് സ്വാഗതവും ഓവര്‍സീയര്‍ കെ.കെ സുരേഷ് നന്ദിയും പറയും.
- Log in to post comments