Skip to main content

കളക്ടേഴ്സ് അറ്റ് സ്കൂള്‍ പദ്ധതി ഉദ്ഘാടനം ഇന്ന്

ശുചിത്വ പൂഞ്ഞാര്‍ സുന്ദര പൂഞ്ഞാര്‍  പദ്ധതിയുടെ ഭാഗമായി മാലിന്യങ്ങള്‍ വേര്‍തിരിച്ചു സംഭരിക്കുന്ന കളക്ടേഴ്സ് അറ്റ് സ്കൂള്‍ പദ്ധതിയുടെ ഉദ്ഘാടനം എസ്.എം.വി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്ന് (നവംബര്‍ 1) നടക്കും. രാവിലെ 10.30 ന് പഞ്ചായത്ത് പ്രസിഡന്‍റ് പ്രസാദ് തോമസ് ഉദ്ഘാടനം ചെയ്യും.  ജില്ലാ ശുചിത്വ മിഷന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പ്ലാസ്റ്റിക് കുപ്പികള്‍, ചില്ലു കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍, കടലാസുകള്‍ എന്നിവ വേര്‍തിരിച്ച് ശേഖരിക്കുന്നതിനായി പ്രത്യേകം ബൂത്തുകള്‍ ക്രമീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് വീടുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇവിടെ നിക്ഷേപിക്കാം. ഇവ ഹരിതകര്‍മ്മസേന കൃത്യമായ ഇടവേളകളില്‍ നീക്കം ചെയ്യും.

പഞ്ചായത്തിന്‍റെയും ശുചിത്വ മിഷന്‍റെയും നേതൃത്വത്തില്‍ 2.40 ലക്ഷം രൂപ ചെലവഴിച്ച്             സ്കൂളില്‍ സജ്ജീകരിക്കുന്ന തുമ്പൂര്‍മൂഴി മോഡല്‍ മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ നിര്‍മ്മാണോദ്ഘാടനവും ഹരിത വിദ്യാലയ പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനവും ഇതോടനുബന്ധിച്ചു നടക്കും.  പഞ്ചായത്തംഗം രമേഷ് ബി. വെട്ടിമറ്റം അധ്യക്ഷനാകും. വൈസ് പ്രസിഡന്‍റ് അഡ്വ. ലീലാമ്മ ചാക്കോ, പ്രിന്‍സിപ്പല്‍ ഷൈലജ, ഹെഡ്മാസ്റ്റര്‍ നന്ദകുമാര്‍ വര്‍മ്മ തുടങ്ങിയവര്‍ സംസാരിക്കും.

date