Skip to main content

പെരിങ്ങൽക്കുത്ത് ഡാം തുറന്നു; ജാഗ്രത പാലിക്കണം

പറമ്പിക്കുളം ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടി എന്ന നിലയ്ക്ക് പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് തുറന്നു. വെള്ളിയാഴ്ച ഉച്ച രണ്ട് മണിക്ക് ഡാമിന്റെ മൂന്നാമത്തെ സ്ലൂയിസ് ഗേറ്റ് തുറന്ന് 202 ക്യുമെക്സ് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കാൻ തുടങ്ങി. ഉച്ച രണ്ടു മണിക്ക് 419.75 മീറ്റർ ആണ് ഡാമിലെ ജലനിരപ്പ്. ഡാമിന്റെ സുരക്ഷിതത്വവും പൊതുജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്താണ് നടപടി.
ഡാമിലെ ഏഴ് സ്പിൽവേ ഷട്ടറുകൾ ക്രസ്റ്റ് ലെവൽ ആയ 419.41 മീറ്ററിൽ തുറന്നുവെച്ചിരിക്കുന്നതിനാൽ നേരത്തെ തന്നെ 30 ക്യുമെക്സ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നുണ്ടായിരുന്നു. ഡാമിന്റെ പരമാവധി സംഭരണ ശേഷി 424 മീറ്ററാണ്.
പറമ്പിക്കുളം ഡാമിലെ നിലവിലെ ജലനിരപ്പ് 1823.95 അടിയായതിനാലാ ണ് ഒരു സ്ലൂയിസ് ഗേറ്റ് തുറക്കുന്നത്. 1825 അടിയാണ് പറമ്പിക്കുളത്തിന്റെ പരമാവധി സംഭരണ ശേഷി.
ഒരു സ്ലൂയിസ് ഗേറ്റ് കൂടി തുറന്നതോടെ ചാലക്കുടി പുഴയിൽ അഞ്ച് അടി വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയിലിറങ്ങുന്നവരും മീൻ പിടിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു

date