Skip to main content

സൗജന്യ പരിശീലനം

തൃശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിൽ ഫാഷൻ ടെക്‌നോളജിയിൽ 20 ദിവസത്തെ സൗജന്യ പരിശീലനം നടത്തുന്നു. പങ്കെടുക്കാൻ താൽപര്യമുളളവർ നവംബർ ആറ് വൈകീട്ട് നാല് മണിക്കകം തൃശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലോ നിശ്ചിത അപേക്ഷാഫോറത്തിൽ അപേക്ഷ നൽകണം. 18 നും 45 നും മധ്യപ്രായമുളള എസ്എസ്എൽസി പാസ്സായവർക്ക് അപേക്ഷിക്കാം. ടൈലറിങ്ങ് പ്രാവീണ്യമുളളവർക്ക് മുൻഗണന. നിശ്ചിത അപേക്ഷയോടൊപ്പം ഫോട്ടോ, തിരിച്ചറിൽ കാർഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖയുടെ പകർപ്പ് സഹിതം നൽകണം. ഫോൺ: 0487-2361945, 2360847.

date