Skip to main content

എല്ലാ വിഷയത്തിനും എ പ്ലസ്;  പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം ഇന്ന് (11)

കഴിഞ്ഞ മാര്‍ച്ചിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട,  ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പട്ടികജാതി വിദ്യാര്‍ത്ഥികളെ പട്ടികജാതി- പട്ടികവര്‍ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ സ്വര്‍ണമെഡല്‍ സമ്മാനിച്ച് അനുമോദിക്കും. മണ്ണന്തല അംബേദ്കര്‍ ഭവനില്‍ ഇന്ന് (ജനുവരി 11) രാവിലെ 11ന് മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിക്കുന്ന അനുമോദന യോഗത്തില്‍ ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും.  

പി.എന്‍.എക്‌സ്.133/18

date