Skip to main content

മലയാള ദിനാഘോഷം: നിയമസഭയിൽ പുസ്തക പ്രദർശനം

മലയാള ദിനാഘോഷത്തിന്റേയും ഭാഷാവാരാഘോഷത്തിന്റേയും ഭാഗമായി നവംബർ ഏഴ് വരെ നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിൽ പുസ്തകം പ്രദർശനം നടക്കും. നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്തു. തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സന്നിഹിതനായിരുന്നു.
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസ പരിണാമങ്ങളെ സംബന്ധിച്ചും ഭരണഭാഷ മലയാളം ആക്കുന്നതിന് ഔദ്യോഗിക തലത്തിൽ സ്വീകരിച്ചിട്ടുളള നടപടികളെക്കുറിച്ചും പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളുടെയും രേഖകളുടെയും പ്രദർശനമാണ് നടക്കുന്നത്. ഗാന്ധിജിയുടെ ജീവിതം പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുസ്തക പ്രദർശനത്തിൽ ഔദ്യോഗിക ഭാഷാ സംബന്ധമായി സർക്കാർ സ്വീകരിച്ചിട്ടുളള നടപടികൾ, ഔദ്യോഗിക ഭാഷാ സംബന്ധമായ റിപ്പോർട്ടുകൾ, നിയമസഭാ സമിതി റിപ്പോർട്ടുകൾ, മലയാള സാഹിത്യ ചരിത്രം, പഠനങ്ങൾ, കവിത, കഥ, നാടകം, ലേഖനങ്ങൾ, നിരൂപണങ്ങൾ, മലയാള ഭാഷാ പഠനങ്ങൾ മുതലായവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രദർശനത്തിന്റെ ഭാഗമായി സ്‌ളൈഡ് ഷോയും ഒരുക്കിയിട്ടുണ്ട്.
പി.എൻ.എക്‌സ്.3928/19

date