Skip to main content

ഇരുപത്തിയൊന്ന് തരം ഭിന്നശേഷി ഉള്ളവര്‍ക്ക്  ഡിസബിലിറ്റി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്

 

ഡിസബിലിറ്റി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഇനിയും ലഭ്യമാകാത്ത ജില്ലയിലെ ഭിന്നശേഷി വ്യക്തികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനുള്ള സമഗ്ര പദ്ധതി ജില്ലാ ഭരണകൂടം നടപ്പിലാക്കും. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കോമ്പസിറ്റ് റീജ്യനല്‍ സെന്റര്‍ (സി.ആര്‍.സി. കേരള), ജില്ലാ മെഡിക്കല്‍ ഓഫീസ്, സാമൂഹിക നീതി വകുപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കുന്നത്. വരുന്ന മൂന്ന് മാസങ്ങള്‍ കൊണ്ട് ജില്ലയിലെ മുഴുവന്‍ ഭിന്ന ശേഷി വ്യക്തികള്‍ക്കും പുതിയ നിയമം (RPwD Act 2016) പ്രകാരമുള്ള 21 തരം ഭിന്നശേഷി ഉള്ളവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കാനുദ്ദേശിക്കുന്നത്. കാഴ്ച, കേള്‍വി, ചലനവൈകല്യം, ബുദ്ധിമാന്ദ്യം, മാനസികാരോഗം എന്നിവയ്ക്കു പുറമേ ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡ്വാര്‍ഫിസം, തലാസീമിയ, സിക്കിള്‍സെല്‍ അനീമിയ, ഹീമോഫീലിയ മുലതായ രോഗങ്ങള്‍, പാര്‍ക്കിന്‍സോണിസം, ക്രോണിക് ന്യൂറോളജിക്കല്‍ കണ്ടിഷന്‍ തുടങ്ങി പുതിയ ആക്റ്റില്‍ പറയുന്ന അവസ്ഥകള്‍ക്കും ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.

 

പദ്ധതിയുടെ കൂടിയാലോചനാ യോഗം ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി ഉണ്ണികൃഷ്ണന്‍,  കേരള സി.ആര്‍.സി ഡയറക്ടര്‍ ഡോ. റോഷന്‍ ബിജ്‌ലി, അഡി. ഡി.എം.ഒ ഡോ. ആശാദേവി, ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. രാജേന്ദ്രന്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.സജിത്, സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫീസര്‍ ഷീബ മുംതാസ്, കേരള സി.ആര്‍.സി. റിഹാബിലിറ്റേഷന്‍ ഓഫീസര്‍ ഗോപിരാജ് പി.വി., ജില്ലാ താലൂക്ക് ആശുപത്രി സൂപ്രണ്ടുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

 

 

കള്ളുഷാപ്പുകളുടെ പരസ്യ വില്‍പന  നവംബര്‍ 12 ന്

 

 

ഫറോക്ക് എക്‌സൈസ് റെയിഞ്ചിലെ  ഗ്രൂപ്പ് നമ്പര്‍ II ല്‍ ഉള്‍പ്പെട്ട ടി. എസ്. നമ്പര്‍ 3 കരുവന്‍തുരുത്തി, ടി. എസ്. നമ്പര്‍ 6 - ചെറുവണ്ണൂര്‍, ടി. എസ്. നമ്പര്‍ 7 - കുണ്ടായിതോട് ടി. എസ്. നമ്പര്‍ 8 - ബേപ്പൂര്‍, ടി. എസ്. നമ്പര്‍ 9 - മാറാട് ബീച്ച്,  ടി. എസ്. നമ്പര്‍ 10 - പാറപ്പുറം, ടി. എസ്. നമ്പര്‍ 11 - മീഞ്ചന്ത ഗെയിറ്റ് എന്നീ കള്ളുഷാപ്പുകളുടെയും കുന്ദമംഗലം എക്‌സൈസ് റെയിഞ്ചിലെ   ഗ്രൂപ്പ് നമ്പര്‍ II ല്‍ ഉള്‍പ്പെട്ട ടി. എസ്. നമ്പര്‍ 10- മണാശ്ശേരി, 11 - മുക്കം, 23 - പന്നിക്കോട്, 31 - അഗസ്ത്യമുഴി, 32 - മാമ്പറ്റ, 34- കട്ടാങ്ങല്‍ എന്നീ കള്ളുഷാപ്പുകളുടെയും ബാലുശ്ശേരി എക്‌സൈസ് റെയിഞ്ചിലെ   ഗ്രൂപ്പ് നമ്പര്‍ II ല്‍ ഉള്‍പ്പെട്ട ടി. എസ്. നമ്പര്‍ 7 പുതുശ്ശേരിത്താഴം, ടി. എസ്. നമ്പര്‍ 8- നൊച്ചാട്, ടി. എസ്. നമ്പര്‍ 9 - കൈതക്കല്‍, ടി. എസ്. നമ്പര്‍ 10- കല്‍പ്പത്തൂര്‍, ടി. എസ്. നമ്പര്‍ 11 പേരാമ്പ്ര, ടി. എസ്. നമ്പര്‍ 51- കോടേരിച്ചാല്‍, എന്നീ കള്ളുഷാപ്പുകളുടെയും ബാലുശ്ശേരി റെയിഞ്ചിലെ ഗ്രൂപ്പ് III ല്‍ ഉള്‍പ്പെട്ട ടി.എസ് നമ്പര്‍ 12- മരക്കാടി, 13- കടിയങ്ങാട്, 14-പന്തിരിക്കര, 15- കൂത്താളി, 16- പെരുവണ്ണാമുഴി, 17- ചെമ്പനോട, 48- പൂഴിത്തോട്, എന്നീ കള്ള് ഷാപ്പുകളുടെ 2019-20  വര്‍ഷത്തെ അവശേഷിക്കുന്ന കാലഘട്ടത്തിലേക്കുളള പരസ്യവില്‍പന  നവംബര്‍ 12 ന് രാവിലെ 10.30 ന് കോഴിക്കോട് കലക്ടറേറ്റ് ഹാളില്‍ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ നടത്തും.  വില്‍പന സംബന്ധിച്ചുള്ള നിബന്ധനകള്‍ കോഴിക്കോട് എക്‌സൈസ് ഡിവിഷന്‍ ഓഫീസിലും കോഴിക്കോട്, പേരാമ്പ്ര, താമരശ്ശേരി, വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും ലഭ്യമാണ്. ഫോണ്‍ - 0495 2372927. 

 

 

ഗതാഗതനിയന്ത്രണം 

 

 

കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ - മന്ദങ്കാവ് - ഊരളളൂര്‍ - മൂത്താമ്പി നിരത്തിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി ഇതുവഴിയുള്ള ഗതാഗതം വഴി തിരിച്ചു വിടുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍  അറിയിച്ചു. 

കൊയിലാണ്ടിയില്‍ നിന്നും അനേലക്കടവ് - കാവുംപട്ടം - ഒറ്റക്കണ്ടം വഴി നടുവണ്ണൂരിലേക്ക് എത്തുന്ന വഴിയിലൂടെ ഗതാഗതം തിരിച്ചുവിടും.  

 

 

 

ജില്ലാ ആയുര്‍വ്വേദ ആശുപത്രി 

കെട്ടിട നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ഇന്ന് 

 

 

ഭാരതീയ ചികിത്സാ വകുപ്പ് കോഴിക്കോട് ജില്ലാ ആയുര്‍വ്വേദ ആശുപത്രിയുടെ ഭാഗമായി പുറക്കാട്ടേരിയില്‍ കുട്ടികളുടെ ആശുപത്രി കോമ്പൗണ്ടില്‍ പണിയുന്ന കെട്ടിടങ്ങളുടെ  നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ ടി.എം തോമസ് ഐസക് ഇന്ന് (നവംബര്‍ 2) വൈകീട്ട് 4.30 ന് പുറക്കാട്ടേരിയില്‍ നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് ഒരുക്കിയ മാസ്റ്റര്‍ പ്ലാനിന്റെ ആദ്യഘട്ടത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഈ വര്‍ഷം ഇതിലേക്കായി രണ്ട് കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുളളത്. അടുത്തവര്‍ഷം തന്നെ പണി പൂര്‍ത്തിയാകുന്ന രീതിയിലാണ് പദ്ധതി രൂപീകരിച്ചിട്ടുളളത്. 

 

 

 

തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു 

 

 

തൊഴിലുറപ്പ് പദ്ധതിയില്‍ വടകര ബ്ലോക്കില്‍ 100 തൊഴില്‍ ദിനം പൂര്‍ത്തീകരിച്ച രണ്ട് തൊഴിലാളികളെ കേരള പിറവി ദിനത്തില്‍ അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ ആദരിച്ചു.നാലാം വാര്‍ഡിലെ അനിത, പതിനഞ്ചാം വാര്‍ഡിലെ കമല എന്നിവരെയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ ആദരിച്ചത്, തൊഴിലാളികളെ വടകര ബി.ഡി.ഒ.കെ.രജിത ഷാള്‍ അണിയിച്ചു. കഴിഞ്ഞ വര്‍ഷം അഴിയൂരില്‍ നിന്ന് 79 തൊഴിലാളികള്‍ 100 ദിനം പൂര്‍ത്തീകരിച്ചിരുന്നു. ഈ വര്‍ഷം 200 തൊഴിലാളികളെ 100 തൊഴില്‍ ദിനത്തില്‍ എത്തിക്കുക എന്ന പരിശ്രമത്തിന്റെ ഫലമായിട്ടാണ് വളരെ നേരത്തെ തന്നെ തൊഴിലാളികള്‍ക്ക് 100 ദിനം തൊഴില്‍ നല്‍കാന്‍ സാധിച്ചത്. സ്ഥല ലഭ്യത കുറഞ്ഞതിനാലും, തീരദേശ ഗ്രാമ പഞ്ചായത്ത് ആയതിനാലും, നൂതനങ്ങളായ പദ്ധതികളാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി 600 വീട്ടുകാര്‍ക്ക് 9000 രൂപ എസ്റ്റിമേറ്റില്‍ സോക്ക്പിറ്റ് നിര്‍മ്മിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. 2882 തൊഴിലാളികള്‍ ഉണ്ടെങ്കില്ലും 912 തൊഴിലാളികളാണ് കൃത്യമായി തൊഴില്‍ ചെയ്യാന്‍ മുന്നോട്ട് വന്നിട്ടുള്ളത്. 84 തൊഴിലാളികള്‍ നിലവില്‍ 90 തൊഴില്‍ ദിനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ചടങ്ങില്‍ പ്രസിഡണ്ട് ഇന്‍ ചാര്‍ജ് റീന രയരോത്ത് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷകളായ ഉഷ ചാത്താംങ്കണ്ടി, സുധ മാളിയക്കല്‍, പഞ്ചായത്ത് സെക്രട്ടറി.ടി.ഷാഹുല്‍ ഹമീദ്, വാര്‍ഡ് മെംബര്‍മാരായ പി.പി.ശ്രീധരന്‍, അലി മനോളി, ഉഷ കുന്നുമ്മല്‍, വി.പി.ജയന്‍, വി.ഇ.ഒ.കെ. സിദ്ധിഖ് കുടുംബശ്രീ ചെയര്‍പെര്‍സണ്‍ ബിന്ദു ജയ് സണ്‍, ഓവര്‍സിയര്‍ കെ.രഞ്ചിത്ത്.വിജിഷ എന്നിവര്‍ സംസാരിച്ചു.ഒന്നര കോടി രൂപ ചിലവഴിക്കുവാന്‍ ലക്ഷ്യമിട്ട അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് നാളിത് വരെ 63 ലക്ഷം രൂപ തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ ചിലവഴിച്ചിട്ടുണ്ട്.

 

 

പേരാമ്പ്ര : വനിതകള്‍ക്കുവേണ്ടി സൗജന്യമായി പി.എസ്.സി പരിശീലന  പരിപാടി ഉദ്ഘാടനം ചെയ്തു.

 

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും കരിയര്‍ ഡെവലപ്പ്‌മെന്റ്. സെന്ററും സംയുക്തമായി ബി.പി.എല്‍ വിഭാഗത്തില്‍പെട്ട വനിതകള്‍ക്കുവേണ്ടി സൗജന്യമായി പി.എസ്.സി മത്സരപരീക്ഷാ പരിശീലന  പരിപാടി (നവംബര്‍ 1) പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്. എ. സി. സതി ഉദ്ഘാടനം ചെയ്തു.  

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ വനിതാക്ഷേമത്തിനായുള്ള പ്രത്യേക പ്രോജക്ടായി ഭരണ സമിതി അംഗീകരിച്ച പദ്ധതിയാണ് ഈ പരിശീലന പരിപാടി. പി.എസ്.സി പരിശീലനങ്ങള്‍ക്ക് സ്വകാര്യ മേഖലയില്‍ വലിയ ഫീസാണ് ഈടാക്കുന്നത്.  ഗ്രാമീണ മേഖലയിലെ വിദ്യാസമ്പന്നരായ സാധാരണ  വനിതകള്‍ക്ക് പലപ്പോഴും ഇത്തരം പരിശീലനങ്ങള്‍ ലഭിക്കാറില്ല.  ഈ സാഹചര്യത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് പേരാമ്പ്രകരിയര്‍ ഡെവലപ്പ്‌മെന്റ്  സെന്റിറുമായി സഹകരിച്ച് പരിപാടി ആസൂത്രണം ചെയ്തത്.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  കാര്‍ത്ത്യായനിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കിഴക്കയില്‍ ബാലന്‍, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  എം.കെ. സതി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ നാരായണ കുറുപ്പ്, ബി.ഡി.ഒ,. സഖി. എം, ഡിവിഷന്‍ മെമ്പര്‍മാരായ വി.കെ സുനീഷ്, ജിതേഷ്, സൗഫിയ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  എംപ്ലോയ്‌മെന്റ് ഒഫീസറും സി.ഡി.സിയുടെ സെന്റര്‍ മാനേജറുമായ പി. രാജീവന്‍ സ്വാഗതവും, പേരാമ്പ്രസി.ഡി.പി.ഒ  രാധ. കെ നന്ദിയും പ്രകാശിപ്പിച്ചു.

date