'സര്‍വ്വീസ് സ്‌റ്റോറി': ജീവനക്കാര്‍ക്കായി അനുഭവക്കുറിപ്പ് മത്സരം
ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി 'സര്‍വ്വീസ് സ്‌റ്റോറി' എന്ന പേരില്‍ അനുഭവക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും രണ്ട് വിഭാഗമായാണ് മത്സരം. സര്‍ക്കാര്‍ സേവന മേഖലയിലെ ജീവിതത്തിനിടയില്‍ ഉണ്ടായ ശ്രദ്ധേയമായ അനുഭവമാണ് കുറിപ്പായി എഴുതേണ്ടത്. രണ്ട് പേജില്‍ കവിയാത്ത കുറിപ്പും മറ്റൊരു പേജില്‍ വ്യക്തി വിവരണവുമടങ്ങിയ എന്‍ട്രികള്‍ നവംബര്‍ എട്ടിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ സമര്‍പ്പിക്കണം. മികച്ച അനുഭവക്കുറിപ്പുകള്‍ക്ക് ഭരണഭാഷ വാരാഘോഷ സമാപന പരിപാടിയില്‍ സമ്മാനങ്ങള്‍ നല്‍കും.
ജീവനക്കാര്‍ക്ക് ഭരണഭാഷ, മലയാള ഭാഷ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നോത്തരി, ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് പരിഭാഷ എന്നീ വിഭാഗങ്ങളിലും മത്സരങ്ങള്‍ ഉണ്ടാകും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ നവംബര്‍ അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
- Log in to post comments