Skip to main content

കാക്കഞ്ചേരി കിന്‍ഫ്രയില്‍ എസ്സന്‍ ഫുഡീസ് പ്ലാന്റ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കില്‍ തുടങ്ങുന്ന എസ്സന്‍ ഫുഡീസ് ഉല്‍പ്പാദന പ്ലാന്റിന്റെയും റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് സെന്ററിന്റെയും ഉദ്ഘാടനം ഇന്ന്(നവംബര്‍ രണ്ടിന്) വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. എസ്സന്‍ ഫുഡീസ് കമ്പനിയുടെ വെബ്സൈറ്റ് ലോഞ്ചിങും വിവിധ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കലും ഇതോടനുബന്ധിച്ച് നടക്കും. ഉദ്ഘാടന ചടങ്ങില്‍ വ്യവസായ കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ അധ്യക്ഷനാകും. വെബ് സൈറ്റ് ലോഞ്ചിങിന്റെയും ഓണ്‍ലൈന്‍ വിപണനത്തിന്റെയും ഉദ്ഘാടനം ടൂറിസം - ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. വിവിധ ശ്രേണിയിലുള്ള പോഷക ഉല്‍പ്പന്നങ്ങളുടെ റിലീസിങ്  എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, കെ മുരളീധരന്‍,  എം.പി വീരേന്ദ്രകുമാര്‍,  എളമരം കരീം എന്നിവര്‍ നിര്‍വ്വഹിക്കും.
 

date