Skip to main content

വിജിലന്‍സ് വാരാഘോഷം ജില്ലാതല സമാപനം ഇന്ന്

വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടന്നു വന്ന വിജിലന്‍സ് വാരാഘോഷത്തിന്റെ ജില്ലാതല സമാപനം ഇന്ന്(നവംബര്‍ രണ്ട്) രാവിലെ 11ന് എടപ്പാള്‍ മാണൂരിലെ മലബാര്‍ ഡെന്റല്‍ കോളജില്‍ നടക്കും. സമാപന പരിപാടി പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ് അഞ്ജു ഉദ്ഘാടനം ചെയ്യും. കോളജ് വൈസ് ചെയര്‍മാന്‍ തുഫൈല്‍ മുഹമ്മദ് അധ്യക്ഷത വഹിക്കും. അഴിമതി വിരുദ്ധ മനുഷ്യാവകാശ ഫോറത്തിന്റെയും മലബാര്‍ ഡെന്റല്‍ കോളജിന്റെയും സഹകരണത്തോടെയാണ് സമാപന പരിപാടി സംഘടിപ്പിക്കുന്നത്. 
 

date