Skip to main content

കേരളപ്പിറവി ദിനത്തില്‍ ശുചീകരണയജ്ഞവുമായി  ജില്ലാ പഞ്ചായത്ത്

കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സന്നദ്ധ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് നാച്വറിന്റെ ജില്ലാ ചാപ്റ്റര്‍, മഅദിന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ നാഷനല്‍ സര്‍വീസ് സ്‌കീം യൂനിറ്റ് തുടങ്ങിയവയുടെ സഹകരണത്തോടെ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഓഫീസിന്റെ പരിസരം ശുചീകരിക്കുകയും പ്ലാസ്റ്റിക് വിമുക്തമാക്കുകയും ചെയ്തു. മാതൃകാ ജൈവകൃഷിത്തോട്ടത്തിന്റെ  പുനര്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തൈനട്ടുകൊണ്ട്  സ്ഥിരം സമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍ തുടക്കം കുറിച്ചു. സെക്രട്ടറി എന്‍.എ അബ്ദുള്‍ റഷീദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 
ഡിവിഷന്‍ മെമ്പര്‍ ഷെര്‍ലി വര്‍ഗീസ്, സീനിയര്‍ സൂപ്രണ്ട് ടി. അബ്ദുള്‍ ഗഫൂര്‍, സീനിയര്‍ ക്ലര്‍ക്ക് സായിരാജ്,  ജില്ലാ പഞ്ചായത്ത് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടുമാരായ വി.അഹ്മദ് ഉസ്മാന്‍, പി.ശാന്തി, ഉദ്യോഗസ്ഥരായ ആര്‍. രാജേഷ്, ബഷീര്‍,  ഫ്രണ്ട്‌സ് ഓഫ് നാച്വര്‍ ജനറല്‍ സെക്രട്ടറി എം.എസ് റഫീഖ് ബാബു, ജില്ലാ പ്രസിഡന്റ് എം. നിഖില്‍, ജില്ലാ ഭാരവാഹികളായ കെ. രേഷ്മ രാജ്, മുബാറക് മുതുവല്ലൂര്‍, ഹഫീല തിരൂര്‍, എന്‍. എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ.കെ. മുഹമ്മദ് റാഫിഹ്, സെക്രട്ടറി നസീഫ്, ഹിബ എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ് വളണ്ടിയര്‍മാരായ സഫ്‌വാന്‍ അത്താണിക്കല്‍, ബാസില, അജ്മല്‍ കുന്നക്കാവ്, ദില്‍ഷാദ് ഒതുക്കങ്ങള്‍, ഷാഹിന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 

date