Post Category
ക്ഷീരകര്‍ഷകരുടെ മക്കള്‍ക്ക് ധനസഹായം
പാമ്പാടി ബ്ലോക്കിലെ ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങളില്‍ പാല് നല്കുന്ന ക്ഷേമനിധി അംഗങ്ങളായ കര്‍ഷകരുടെ മക്കള്‍ക്കുളള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്, പ്ലസ് ടൂ, ബിരുദം, പ്രൊഫഷണല്‍ കോഴ്സ് എന്നീ തലങ്ങളില്‍ പഠിക്കുന്നവര്‍ക്കാണ് ധനസഹായം. നിശ്ചിത മാതൃകയിലുളള അപേക്ഷ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെയും അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖയുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 15നകം ക്ഷീര സംഘത്തില്‍ നല്‍കണം.
date
- Log in to post comments