Skip to main content

അമ്മ മലയാളം' മാതൃഭാഷ വാരാഘോഷത്തിനു തുടക്കം

ആലപ്പുഴ:പറവൂർ പബ്ലിക് ലൈബ്രറി, ജില്ല വിവര-പൊതുജനസമ്പര്‍ക്ക വകുപ്പിന്‍രെ സഹകരണത്തോടെ 'അമ്മ മലയാളം' മാതൃഭാഷ വാരാഘോഷത്തിനു തുടക്കമായി. ഈ മാസം ഏഴുവരെ തുടരുന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾക്കായി വിവിധ മത്സരങ്ങൾ,വയലാർ അനുസ്മരണം,ഗാനസന്ധ്യ,എഴുത്തുകാരുമായി മുഖാമുഖം എന്നിവ നടക്കും.

ഇന്ന്(നവംബർ 2) വൈകുന്നേരം മൂന്നു മുതൽ വിദ്യാർത്ഥികൾക്കായി ഗ്രന്ഥശാല ഹാളിൽ മലയാള സാഹിത്യ പ്രശ്നോത്തരി. ആറിന് ആർ ജയരാജ് സംവിധാനം ചെയ്ത 'കടമ്മൻ -പ്രകൃതിയുടെ പടയണിക്കാരൻ' എന്ന ഡോക്യുമെന്ററിയും ഏഴിന് എം പി സുകുമാരൻ നായർ സംവിധാനം ചെയ്ത ഡോക്യുമെന്ററി 'പൊൻകുന്നം വർക്കി'യും പ്രദർശിപ്പിക്കും.

നാളെ രാവിലെ ഒൻപതുമുതൽ വിദ്യാർത്ഥികൾക്കായി സാഹിത്യ രചനാ മത്സരങ്ങൾ.വൈകിട്ട് 5.30നു എം ജി ശശി സംവിധാനം ചെയ്ത ഡോക്യുമെന്ററി 'അഴീക്കോട് മാഷ്'പ്രദർശിപ്പിക്കും.ഏഴിനു നീലൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി 'പ്രേംജി- ഏകലോചന ജന്മം'പ്രദര്‍ശിപ്പിക്കും.

date