Skip to main content

 വികസന പദ്ധതികള്‍ക്ക് തുക അനുവദിച്ചു

   കാസര്‍കോട് നിയോജകമണ്ഡലത്തില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എയുടെ പ്രത്യേകവികസന നിധിയില്‍ നിന്ന് മധൂര്‍ ഗ്രാമപഞ്ചായത്തിലെ ആഞ്ജനേയ-ജലദുര്‍ഗ റോഡ് കോണ്‍ക്രീറ്റിംഗിന് നാല് ലക്ഷം രൂപയും  മാഹിന്‍ നഗര്‍ സെക്കന്റ് ക്രോസ് റോഡ് കോണ്‍ക്രീറ്റിംഗിന്  മൂന്നു ലക്ഷം രൂപയും  ചെങ്കള ഗ്രാമപഞ്ചായത്തിലെ എന്‍.എ മൊയ്തീന്‍കുഞ്ഞി ഹാജി മെമ്മോറിയല്‍ റോഡ് പ്രവൃത്തിക്ക്  2.5 ലക്ഷം രൂപയും  കാറഡുക്ക ഗ്രാമപഞ്ചായത്തിലെ  കുക്കുംകൈ-ബാപ്പുക്കയം റോഡ് ടാറിംഗിന്  മൂന്നു ലക്ഷം രൂപയും അനുവദിച്ചു. 
    ഉദുമ മണ്ഡലത്തില്‍ കെ. കുഞ്ഞിരാമന്‍  എംഎല്‍എയുടെ പ്രത്യേക വികസനനിധിയില്‍ നിന്ന്   ഉദുമ ഗ്രാമപഞ്ചായത്തിലെ  കാപ്പില്‍ ബീച്ച് റോഡിലെ  തകരാറിലായ പൈപ്പ്‌ലൈനുകള്‍ മാറ്റുന്നതിന്  മൂന്നു ലക്ഷം രൂപ അനുവദിച്ചു. പദ്ധതികള്‍ക്ക് ജില്ലാകളക്ടര്‍ ജീവന്‍ബാബു.കെ ഭരണാനുമതി നല്‍കി.     

date