Skip to main content
ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സാക്ഷരതാ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.വി.മാത്യു സെമിനാര്‍ നയിക്കുന്നു.

നിയമനിര്‍മ്മാണം മാതൃഭാഷയിലാകണം: ഡോ.വി വി മാത്യു 

ഭരണ നവീകരണം സാധ്യമാകണമെങ്കില്‍ നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മാതൃഭാഷയിലാവണമെന്ന് ഡോ.വി വി മാത്യു പറഞ്ഞു. ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും  സംയുക്തമായി കളക്ടറേറ്റില്‍ സംഘടിപ്പിച്ച മലയാള ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനത്തില്‍ ഭരണ നവീകരണത്തില്‍ മലയാള ഭാഷയുടെ പങ്ക് എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിയമനിര്‍മ്മാണവും നിയമങ്ങളും മാതൃഭാഷയിലാക്കണം. ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ വേര്‍തിരിച്ചത് അതേ നാട്ടിലുള്ള ജനങ്ങള്‍ക്ക് അവര്‍ക്കറിയാവുന്ന ഭാഷയില്‍ ഭരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ്.  ഭാഷ ഒരു ആശയവിനിമയോപാധി മാത്രമല്ല അവ പരസ്പരം മനുഷ്യനെ ബന്ധിപ്പിക്കുന്ന മന്ത്രവും വികാരവുമാണ്. ഭാഷയും സംസ്‌കാരവും കൊടുക്കല്‍ വാങ്ങലുകളിലൂടെയാണ് വികാസം പ്രാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

date