Skip to main content
കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍ കേരളഗാനം ആലപിക്കുന്നു.

ജില്ലാ കളക്ടര്‍ കവിത ചൊല്ലി; കേരളഗാനം പാടി സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍ 

മലയാള ഭാഷാ ദിനാഘോഷത്തില്‍ ജില്ലാ കളക്ടര്‍ കവിത ചൊല്ലി സദസിനെ അമ്പരിപ്പിച്ചപ്പോള്‍ കേരള ഗാനം പാടിയും കവിത ചൊല്ലിയും  താരങ്ങളായി പത്തനംതിട്ട കളക്ടറേറ്റിലെ ജീവനക്കാര്‍.  ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി കളക്ടറേറ്റില്‍ സംഘടിപ്പിച്ച മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടന പ്രസംഗത്തിനിടെയാണ് മഹാകവി കുമാരനാശാന്റെ വീണപൂവിലെ വരികള്‍ ഈണത്തില്‍ ചൊല്ലി ജില്ലാ കളക്ടര്‍ പി ബി നൂഹ് സദസിന്റെ കൈയ്യടി നേടിയത്. ''ഹാ പുഷ്മമേ, അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു...'' എന്ന കവിതയാണ് കളക്ടള്‍ ചൊല്ലിയത്. 

തനത് കേരളീയ വേഷത്തില്‍ എത്തിയ കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് അന്നമ്മ കെ ജോളിയുടെ നേതൃത്വത്തിലുള്ള വി.പി തനുജ, എസ് അനുലക്ഷ്മി, എസ്.ദീപ്തി, രതീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കേരള ഗാനം ആലപിച്ച് സദസിനെ സുന്ദരകേരളത്തിലേക്ക് കൂട്ടികൊണ്ടുപോകയത്. ശുദ്ധ മലയാളത്തില്‍ ഈശ്വര പ്രാര്‍ത്ഥന ചൊല്ലി ജില്ലാ കളക്ടറുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് സൂസന്‍ ഇ ജേക്കബും കവിതയാലപിച്ച് സ്റ്റാഫ് കൗണ്‍സില്‍ അംഗം രമേശ് അങ്ങാടിക്കലും സദസിന് നവ്യാനുഭവം പകര്‍ന്നു.

date